Adofam - a work in progress

കൊല്ലവർഷം 1996 . എട്ട് മാസമായി വാടക കൊടുക്കാതെ വെളിച്ചം മറഞ്ഞു കളിച്ച കണ്ണൂർ ടീമിന്റെ മടിവാളയിലെ ഫ്രഷ് ജ്യൂസ് കട ഒഴിപ്പിച്ചു വീരേന്ദ്ര ഹെഗ്‌ഡെ താക്കോൽ സതീഷ് മേനോന് കൊടുക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.

“കിളിയെന്നു തെഗഡുകൊള്ളി, ഈ അങ്ങടിയന്നു നിമ്മ സാഫ്ട്വെയർ സാമ്രാജ്യവന്നു നിർമിസി”

മുഴുവനായിട്ടൊന്നും അർത്ഥമാടിക്കൊള്ളിയില്ലെങ്കിലും സാഫ്ട്വെയർ നിർമിക്കാതെ വാടക മിസ്സ് ചെയ്താ കളി മാറും, അങ്ങാടിയിലിട്ട് കൊള്ളി വെച്ചടിക്കും എന്ന് മനസിലാക്കിയ മേനോൻ ഭയഭക്തി ബഹുമാനത്തോടെ തല ഒരല്പം കുനിച്ചു താക്കോലേറ്റു വാങ്ങി.

താനിപ്പോ എന്ത് സോഫ്ട്വെയർ നിർമിക്കും എന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ സതീഷ് മേനോന്റെ തല പുകഞ്ഞു. കുറച്ചു കഴിഞ്ഞു വയറെരിഞ്ഞു. സോഫ്ട്വെയർ നിർമിസി നാളത്തേക്ക് ആലോചിക്കാമെന്നും തൽക്കാലം റൂമിൽ ചെന്ന് കഞ്ഞി നിർമിസിച്ചു കഴിക്കാമെന്നും വയർ തലച്ചോറുമായി ഒരു ധാരണയിലെത്തി. To be continued…